ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ര​ക്ഷാ​ബോ​ട്ടു​ക​ൾ കൈ​മാ​റി
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് ക​രു​ത്തേ​കാ​ൻ അ​ഗ്നി ര​ക്ഷാ​സേ​ന​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബോ​ട്ടു​ക​ൾ. ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ര​ണ്ടു ര​ക്ഷാ​ബോ​ട്ടു​ക​ളാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​യി​ൽ വാ​ങ്ങി ന​ൽ​കി​യ​ത്. ര​ണ്ട് പ്ര​ള​യ​ത്തി​ലും ബോ​ട്ടു​ക​ള​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​ണ് എ​ത്തി​യ​ത്. വെ​ള്ളം ക​യ​റി ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ത്തിന് ഇ​നി മു​ത​ൽ ഈ ​ഡി​ങ്കി ബോ​ട്ടു​ക​ൾ കു​തി​ച്ചെ​ത്തും.
എ​ട്ടു മു​ത​ൽ പ​ത്ത് വ​രെ ആ​ളു​ക​ൾ​ക്ക് ഒ​രേ സ​മ​യം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​തും എ​ഞ്ചി​ൻ ഘ​ടി​പ്പി​ക്കാ​വു​ന്ന​തു​മാ​ണ് ഈ ​ബോ​ട്ടു​ക​ൾ. കു​ത്തൊ​ഴു​ക്കി​ലൂ​ടെ മു​ന്നേ​റി അ​തി​വേ​ഗ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഈ ​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഒ​രി​ട​ത്ത് നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്ക് എ​ത്തി​ക്കാ​നും എ​ളു​പ്പം ക​ഴി​യും. ഏ​ഴ​ര ല​ക്ഷം രൂ​പ വീ​തം ചെ​ല​വ് വ​രു​ന്ന ബോ​ട്ടു​ക​ളും ആ​വ​ശ്യ​ത്തി​ന് ലൈ​ഫ് ജാ​ക്ക​റ്റു​ക​ളും മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ൽ എ​ത്തി​ച്ച​ത്.
സേ​വ​ന സ​ന്ന​ദ്ധ​രാ​യ യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ച്ച​ത് വ​യ​നാ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്താ​ണ്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം ദു​ര​ന്ത​നി​വാ​ര​ണ സേ​ന രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വച്ച​ത്. അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് നി​ല​വി​ൽ ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലു​ള​ള​ത്. ഇ​വ​ർ​ക്ക് അ​ഗ്നി​ശ​മ​ന ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​യിരുന്നു.