അ​പ​ക​ട​ങ്ങ​ൾ അ​റി​യി​ക്കാ​ൻ കെഎസ്ഇ​ബിയുടെ ​വാ​ട്സ് ആ​പ്പ് ന​ന്പ​ർ
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യാ​ൽ അ​പ​ക​ട​ങ്ങ​ൾ അ​റി​യി​ക്കാ​ൻ വാ​ട്സ് ആ​പ്പ് ന​ന്പ​ർ ല​ഭ്യ​മാ​ക്കി കെ​എ​സ്ഇ​ബി. സെ​ക‌്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ വി​ളി​ക്കു​ന്പോ​ൾ ഫോ​ണി​ൽ ല​ഭ്യ​മാ​കാ​ത്ത ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വാ​ട്സ് ആ​പ്പ് ന​ന്പ​ർ കെ​എ​സ്ഇ​ബി ല​ഭ്യ​മാ​ക്കി​യ​ത്. വൈദ്യുതി ക​ന്പി പൊ​ട്ടു​ക, വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​രാ​റി​ലാ​വു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ൾ 9496010626 വാ​ട്സ്ആപ്പ് നന്പറില്‌ അ​റി​യി​ക്കാം .
ഈ ​ന​ന്പ​റി​ൽ വാ​ട്സാ​പ്പ് മെ​സേ​ജ് മു​ഖേ​ന​യു​ള്ള പ​രാ​തി​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും വ​ള​രെ അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ന്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും കെഎ​സ്ഇ​ബി ക​ൽ​പ്പ​റ്റ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.