തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി​ റ​സ്ക്യു ബോ​ട്ട് പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​സ്ക്യു ബോ​ട്ട് പ​രി​ശീ​ല​ന​ത്തി​ന​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി ര​ക്ഷാ​ധി​കാ​രി ബാ​വ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി ക​ണ്‍​സോ​ർ​ഷ്യം ഓ​ഫ് വോ​ള​ണ്ട​റി ഏ​ജ​ൻ​സീ​സി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ക​ൽ​പ്പ​ക​ഞ്ചേ​രി ആ​ന​പ്പ​ടി​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്രെ​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൽ സ​മ​ദ് സം​ഭാ​വ​ന ചെ​യ്ത ര​ക്ഷാ ബോ​ട്ട് പ​യ​ന്തോ​ത്ത് മൂ​സ​ഹാ​ജി തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി​ക്ക് കൈ​മാ​റി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ഫൈ​റ്റ് ഫോ​ർ ലൈ​ഫ് ചെ​യ​ർ​മാ​ൻ ശ്രീ​ജി​ത്ത് കു​മാ​ർ അ​ര​ങ്ങാ​ട​ത്ത്, ഹാ​റൂ​ണ്‍ എ​രോ​ത്ത് വാ​ട്ട​ർ സ്പോ​ർ​ട്സ് എ​ന്നി​വ​ർ കാ​രാ​പ്പു​ഴ ഡാ​മി​ൽ വ​ച്ചു ന​ൽ​കി.
തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് തു​ർ​ക്കി, സെ​ക്ര​ട്ട​റി റ​സ​ൽ കു​ണ്ടു​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ൽ​ന​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​അ​ജി​ൽ അ​ബ്ദു​ല്ല, കെ.​പി. മു​സ്ത​ഫ, അ​ക്ബ​ർ അ​ലി ഖാ​ൻ, ഡോ. ​ഷ​റ​ഫു​ദ്ദീ​ൻ ക​ട​ന്പോ​ട്ട്, മു​ഹ​മ്മ​ദ് വ​ല്യാ​പ്പു എ​ന്നി​വ​രും തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു.