പ​ന​മ​രം, മാ​ന​ന്ത​വാ​ടി പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കും
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നാ​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന പ​ന​മ​രം പു​ഴ, മാ​ന​ന്ത​വാ​ടി പു​ഴ എ​ന്നി​വ​യു​ടെ തീ​ര​ത്തു​ള്ള​വ​രെ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

പു​ഴ​ക​ളി​ൽ വെ​ള്ളം ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി​ല്ല​യി​ലെ എ​ല്ലാ പു​ഴ​ക​ളും ഇ​പ്പോ​ൾ ക​ര​ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​തെ​ന്ന​തി​നാ​ൽ തീരദേശവാസികള്‌ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.

മു​ത്ത​ങ്ങ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ൽ മു​ത്ത​ങ്ങ വ​ഴി​യു​ള്ള യാ​ത്ര​ക​ൾ ഓ​ഗ​സ്റ്റ് ഒ​ന്പ​ത് വ​രെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ അ​പ​ക​ട സാ​ധ്യ​ത മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി വേ​ണം യാ​ത്ര തു​ട​ങ്ങാ​ൻ. ബ​ദ​ൽ വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. പേ​രി​യ ഭാ​ഗ​ത്ത് മ​ണ്ണ​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര ഡാ​മു​ക​ളി​ൽ അ​ക​ട​ക​ര​മാ​യ സ്ഥി​തിയില്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കാ​രാ​പ്പു​ഴ​യി​ൽ മൂ​ന്ന് ഷ​ട്ട​റു​ക​ൾ 15 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി അ​ള​വ് നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. ക​ബ​നി ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ൽ നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്നു​ണ്ട്.

വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ഇ​ബി​യു​ടെ മു​ഴു​വ​ൻ ടീ​മും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്. ആ​ശു​പ​ത്രി​ക​ളില്‌ ഉ​ൾ​പ്പെ​ടെ ജ​ന​റേ​റ്റ​റു​ക​ൾ സ​ജ്ജ​മാ​ക്ക​ണ​ം. മൊ​ബൈ​ൽ ട​വ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാനു​ള്ള ജ​ന​റേ​റ്റ​റു​ക​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നു നി​ർ​ദ്ദേ​ശം ന​ൽ​കി.

ഇ​ന്ധ​ന ല​ഭ്യ​ത ജി​ല്ലാ ഭ​ര​ണ കൂ​ടം ഉ​റ​പ്പു വ​രു​ത്തും. പെ​ട്രോ​ൾ ബ​ങ്കു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ക​രു​ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ന​റേ​റ്റ​റു​ക​ൾ എ​ത്തി​ക്കാന്‌ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ബോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ അ​വ ത​യാ​റാ​ക്കി വയ്​ക്ക​ണം. എ​ല്ലാ ആ​ശു​പ​ത്രി​ക​ളും അ​ത്യാ​ഹി​ത​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം. നി​ല​വി​ൽ കോ​വി​ഡ് ചു​മ​ത​ല​യി​ലു​ള്ള​താ​ണെ​ങ്കി​ലും ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ബു​ല​ൻ​സു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​ബ​ൽ​പ്രീ​ത് സിം​ഗ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സു​ഫ്, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

20 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി വെ​ള്ള​ത്തി​ന​ടി​യി​ൽ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​തി​ന​കം 20 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​ഭൂ​മി വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​യ ശേ​ഷ​മേ കൃ​ത്യ​മാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​വൂ. 10 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യും 17,500 വാ​ഴ​ക​ളും 125 റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്.