ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം 5,58,026 പേ​ർ​ക്കാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​വി​ത പു​രു​ഷോ​ത്ത​മ​ൻ അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖേ​ന
മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മു​ത്ത​ങ്ങ ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​യ 12,940 പേ​ർ​ക്കും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി. ജി​ല്ല​യി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത്വ​ക്ക് രോ​ഗ ലേ​പ​ന വി​ത​ര​ണ​വും ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കാ​യി ടെ​ലി കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ൽ​കി​വ​രു​ന്നു​ണ്ട്. 530 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​ത്.

കോ​വി​ഡ് : ഏ​കോ​പ​ന​ത്തി​ന്
ക​ണ്‍​ട്രോ​ൾ റൂം

​ക​ൽ​പ്പ​റ്റ: ക​ള​ക്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റ് ക​ണ്‍​ട്രോ​ൾ സെ​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്ക​ൽ, ലോ​ജി​സ്റ്റി​ക് പേ​ഷ്യ​ന്‍റ് അ​ഡ്മി​ഷ​ൻ, ഡി​സ്ചാ​ർ​ജ് സ്റ്റാ​റ്റ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂം ​ഏ​കോ​പി​പ്പി​ക്കും. സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് സം​ബ​ഡ​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള കൗ​ണ്‍​സി​ല​ർ​മാ​ർ, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ഫോ​ണ്‍ 04936 202343 ,04936 203375.