കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന ചു​മ​ത​ല ആ​രോ​ഗ്യ വ​കു​പ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ രോ​ഗാ​രം​ഭം മു​ത​ൽ മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളാ​ണ് ഫീ​ൽ​ഡ് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന ചു​മ​ത​ല ഇ​ല്ലാ​താ​യ​ത് ആ​രോ​ഗ്യ വ​കു​പ്പി​ലെ മു​ക​ളി​ലോ​ട്ടു​ള്ള ദൈ​നം​ദി​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും മ​റ്റും സാ​ങ്കേ​തി​ക ത​ട​സം ഉ​ണ്ടാ​ക്കാ​നി​ട​യു​ണ്ട്.
സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള പ്ര​തി​രോ​ധ ജോ​ലി​ക​ൾ​ക്കി​ട​യി​ൽ ജൂ​ണി​യ​ർ എ​ച്ച്ഐ മാ​ർ​ക്കും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ർ​ദ്ദ​ന​മേ​ൽ​ക്കു​ക​യും ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ണ്ടാ​യി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ആ​ശാ​പ്ര​വ​ർ​ത്ത​ക​രെ​യും മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​ന്ന് സ​ർ​ക്കാ​രും പോ​ലീ​സും സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തൊ​ക്ക അ​തി​ജീ​വി​ച്ച് സ്ത്രീ​ക​ളു​ൾ​പ്പെ​ട​യു​ള്ള എ​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രി​ൽ നി​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.
ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യി ജോ​ലി​ചെ​യ്യു​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ഭാ​ഗ​ത്തി​ന്‍റെ മ​നോ​വീ​ര്യം ഇ​ല്ലാ​താ​ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.