വി​ദ്യാ​ഭ്യാ​സ വാ​യ്പ: നി​യ​മ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന്
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ:​വി​ദ്യാ​ഭ്യാ​സ വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ബാ​ങ്കു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​മ​മെ​ന്നു എ​ജ്യു​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ​ക്കു സ​ർ​ക്കാ​ർ ഡി​സം​ബ​ർ 31 വ​രെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് ചി​ല ബാ​ങ്ക് അ​ധി​കൃ​ത​ർ. സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ബാ​ങ്ക് മേ​ധാ​വി​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തു അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കു​ടി​ശി​ക ഇ​ടാ​ക്കു​ന്ന​തി​നു നി​യ​മ​ന​ട​പ​ടി​ക്കു മു​തി​രു​ന്ന ബാ​ങ്ക് അ​ധി​കാ​രി​ക​ൾ ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​നു​ള്ള പ​ണം എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്നു​കൂ​ടി ഇ​ട​പാ​ടു​കാ​രെ ബോ​ധ്യ​പ്പെ​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. പ്ര​ഭാ​ക​ര​ൻ, ശ്രീ​ധ​ര​ൻ ഇ​രു​പു​ത്ര, വ​ർ​ഗീ​സ് മാ​ത്യു, ഉ​സ്മാ​ൻ, ജോ​സ് ക​ടു​പ്പി​ൽ, ഫ്രാ​ൻ​സി​സ് പു​ന്നോ​ലി​ൽ, എ​സ്.​ജി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​ടി. ജോ​യി, സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.