വ​യ​നാ​ട്ടി​ൽ 17 പേ​ർ​ക്ക്
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 11 ആ​ദി​വാ​സി​ക​ൾ അ​ട​ക്കം 17 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​പ്പ​ക​ർ​ച്ച​യെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.​ഒ​ന്പ​തു പേ​ർ രോ​ഗ​മു​ക്തി നേ​ടി.
വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ആ​ലാ​റ്റി​ൽ പു​ല​ച്ചി​ക്കു​നി ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ഞ്ചു​കു​ട്ടി​ക​ൾ, ഏ​ഴു സ്ത്രീ​ക​ൾ, നാ​ലു​പു​രു​ഷ​ൻ​മാ​ർ, വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​നി (ഒ​ന്പ​ത്), ര​ണ്ടു​പ​ന​മ​രം സ്വ​ദേ​ശി​നി​ക​ൾ(37, മൂ​ന്ന്), കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ന​മ​രം വാ​രാ​ന്പ​റ്റ സ്വ​ദേ​ശി​നി(36), ബ​ത്തേ​രി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ചെ​ത​ല​യം സ്വ​ദേ​ശി (49), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(31) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന​കം ജി​ല്ല​യി​ൽ 737 പേ​രി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. നീ​ല​ഗി​രി ജി​ല്ല​യി​ൽ 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചതായി നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.