കാ​ല​വ​ർ​ഷം: വീ​ട് ത​ക​ർ​ന്നു, കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Tuesday, August 4, 2020 11:08 PM IST
വെ​ള്ള​മു​ണ്ട: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡാ​യ പീ​ച്ചം​കോ​ട് സ്വ​ദേ​ശി ത​ട്ടാ​ക​ണ്ടി ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ക​ർ​ന്ന​ത്. ഓ​ടി​ട്ട മേ​ൽ​ക്കൂ​ര​യും ചു​മ​രും ത​ക​ർ​ന്ന​തോ​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. സം​ഭ​വ സ​മ​യ​ത്ത് കു​ടും​ബം ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ഞ്ച​ന ആ​ലാ​ൻ​പോ​ക്ക​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ട്ടോ​റ​ട​ക്കം ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 36 റിം​ഗ് ആ​ഴ​മു​ള്ള കി​ണ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.