ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ഷ്ട​മാ​യി
Tuesday, August 4, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ പ്രീ​മി​യം അ​ട​യ്ക്കാ​താ​യ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു അ​പ​ക​ട മ​ര​ണ​ത്തി​നു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ഷ്ട​മാ​യി. ക്ഷീ​ര​സം​ഘ​ത്തി​ൽ വ​ർ​ഷം 150 ദി​വ​സം പാ​ൽ അ​ള​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം വ​രെ ല​ഭ്യ​മാ​യി​രു​ന്ന​താ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട​മ​ര​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ. ഇ​തി​നു ഗു​ണ​ഭോ​ക്താ​വി​നു​വേ​ണ്ടി 55 രൂ​പ പ്രീ​മി​യ​മാ​ണ് മേ​ഖ​ല യൂ​ണി​യ​ൻ അ​ട​ച്ചി​രു​ന്ന​ത്.
ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ഷ്ട​മാ​യ​ത് ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കു വി​ന​യാ​കു​ക​യാ​ണ്. വ​യ​നാ​ട്ടി​ൽ അ​ടു​ത്തി​ടെ മ​രി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ മു​ട്ടി​ൽ കൊ​ള​വ​യ​ൽ അ​നി​ലി​ന്‍റെ കു​ടും​ബ​ത്തി​നു ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ല.​പ​ശു​വി​നു​ള്ള പു​ല്ലു​ചു​മ​ന്നു വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ തെ​ന്നി​വീ​ണു ക​ഴു​ത്തൊ​ടി​ഞ്ഞാ​യി​രു​ന്നു അ​നി​ലി​ന്‍റെ മ​ര​ണം. അ​പ​ക​ട​മ​ര​ണം സം​ഭ​വി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത കേ​സു​ക​ൾ ജി​ല്ല​യ്ക്ക​ത്തും പു​റ​ത്തു​മാ​യും വേ​റേ​യും ഉ​ണ്ട്.
പ്രീ​മി​യം അ​ട​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പൂ​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു മേ​ഖ​ല യൂ​ണി​യ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ക്ഷീ​ര​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ മ​ട​ക്കി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ, പി.​കെ. മു​ര​ളി, ര​വീ​ന്ദ്ര​ൻ മാ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.