തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ വി​ര​ൽ തു​ന്പി​ൽ: സ്കി​ൽ ര​ജി​സ്ട്രി ആ​പ്ലി​ക്കേ​ഷ​ൻ സ​ജ്ജ​മാ​യി
Monday, August 3, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: ദൈ​നം​ദി​ന ഗാ​ർ​ഹി​ക, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ’സ്കി​ൽ ര​ജി​സ്ട്രി’ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. പ്ലം​ബ​ർ, ഇ​ല​ക്ട്രീ​ഷ​ൻ, പെ​യി​ന്‍റ​ർ, ഡ്രൈ​വ​ർ തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന മേ​ഖ​ല​ക​ളി​ലാ​യി വി​ദ​ഗ്ധ​രു​ടെ സേ​വ​ന​ങ്ങ​ൾ ഇ​നി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​കും.
സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്നും ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ സ​ർ​വീ​സ് പ്രൊ​വൈ​ഡ​റാ​യും ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ ക​സ്റ്റ​മ​റാ​യും സ്കി​ൽ ര​ജി​സ്ട്രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ’ക​സ്റ്റ​മ​ർ’ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റും അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ’സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ’ ത​ങ്ങ​ളു​ടെ സേ​വ​ന മേ​ഖ​ല, പ്ര​വ​ർ​ത്തി പ​രി​ച​യം, സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, സ​ർ​വീ​സ് ചാ​ർ​ജ്, ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ രേ​ഖ, പ്ര​വ​ർ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പ്ലോ​ഡ് ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.
സ്കി​ൽ ര​ജി​സ്ട്രി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ൻ 7306461894, 0471 2735949 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലോ സെ​ശ​ഹ​ഹൃ​ല​ഴ.​സ​മ​ലെ@​സ​ലൃ​മ​ഹ​മ.​ഴീ്.​ശി എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഐ​ടി ഐ​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.