വയനാട്ടിൽ ഒ​ന്പ​ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 3, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഒ​ന്പ​ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​ത് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യ​ത്. മേ​പ്പാ​ടി, ചെ​ത​ല​യം, ചീ​രാ​ൽ, അ​ന്പ​ല​വ​യ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, എ​ട​വ​ക, വെ​ള​ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നി​ട​യി​ലും പൊ​തു​ജ​ന ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ മി​ക​ച്ച ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് വി​വി​ധ ചി​കി​ത്സ​യ്ക്കാ​യി പൊ​തു​ജ​നം ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്താ​ൻ സാ​ധി​ച്ചു. വൈ​റ​സ് രോ​ഗ വ്യാ​പ​ന​ത്തി​ൽ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ പോ​ലും കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത ഈ ​കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല​ട​ക്കം മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി. ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ ഉ​യ​ർ​ന്നു​വ​ന്ന ഗ്രാ​മീ​ണ പൊ​തു​ജ​ന ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​തി​നെ​ല്ലാം ശ​ക്തി പ​ക​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​രോ​ഗ്യ വ​കു​പ്പി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ലൂ​ടെ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് 706 ഡോ​ക്ട​ർ​മാ​രെ​യാ​ണ് ഒ​റ്റ ദി​വ​സം നി​യ​മി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ൽ 1700 താ​ത്കാ​ലി​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​നം ന​ട​ത്തു​ക​യും ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​ലൂ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​വാ​നും സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​മ്മ​ൾ മു​ന്നോ​ട്ട് പോ​വേ​ണ്ട​തെ​ന്നും എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ ആ​വ​ശ്യ​മാ​യ​തെ​ല്ലാം എ​ത്തി​ച്ച് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​ർ ത​യാ​റാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽഎ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു പ്ര​താ​പ​ൻ, റോ​ഷ്ന യൂ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​പി. ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വെ​ള്ള​മു​ണ്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. മു​ഹ​മ്മ​ദ് സ​ഈ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ മ​റ്റ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.