കൽപ്പറ്റ: സ്വർണകളളക്കടത്തിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സ്പീക്കർ കേരള പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കൽപ്പറ്റ ഡിസിസി ഓഫീസിൽ നടന്ന സത്യാഗ്രഹസമരം യുഡിഎഫ് ജില്ലാ കണ്‍വീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
നയതന്ത്ര മേഖലയെ ഉപയോഗപ്പെടുത്തി സ്വർണ്ണക്കള്ളക്കടത്ത് നടത്തി രാജ്യദ്രോഹ ശക്തികൾക്ക് സാന്പത്തിക സഹായം നൽകിയ സംഘത്തിന്റെ താവളമായി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഉപജാപക സംഘം ആയി മാറുകയും അധികാര സ്വാധീനം വെച്ച് കളങ്കിതരെ സർക്കാർ സർവീസിൽ തിരുകി കയറ്റുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റസാക്ക് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ബിനു തോമസ്, പോൾസണ്‍ കൂവക്കൽ, നജീബ് കരണി, മാണി ഫ്രാൻസിസ്, ഗോകുൽദാസ് കോട്ടയിൽ, സലാം നീലിക്ക, എ.പി. ഹമീദ്, ഗിരീഷ് കൽപ്പറ്റ, ജോയി തൊട്ടിത്തറ, വർഗീസ്, നജീബ് പിണങ്ങോട്, ആർ. ഉണ്ണികൃഷ്ണൻ, പി. വിനോദ് കുമാർ, എബി മുട്ടപ്പള്ളി, കെ.കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.