പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ സ്വ​കാ​ര്യബ​സ് സ​ർ​വീ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും
Sunday, August 2, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ഷ്ടം സ​ഹി​ച്ചും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ റൂ​ട്ടു​ക​ളി​ലൊ​ഴി​കെ​യാ​ണ് ബ​സു​ക​ൾ ഓ​ടു​ക. നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പൂ​ർ​ണ്ണ​തോ​തി​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും.
യാ​ത്ര​ക്കാ​ർ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മാ​സ്ക്, കൈ​യു​റ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നു കേ​ണി​ച്ചി​റ, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, മാ​ട​പ്പ​ള്ളി​ക്കു​ന്ന്, സീ​താ മൗ​ണ്ട്, പാ​ടി​ച്ചി​റ, മ​ര​ക്ക​ട​വ്, പെ​രി​ക്ക​ല്ലു​ർ, അ​മ​ര​ക്കു​നി, ഇ​രു​ളം റൂ​ട്ടു​ക​ളി​ലാ​ണു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.