പ​ത്ത​നം​തി​ട്ട ക​ർ​ഷ​ക​ന്‍റെ മ​ര​ണം: വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Sunday, August 2, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: പ​ത്ത​നം​തി​ട്ട ചി​റ്റാ​റി​ൽ വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കെ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ ഗ​വ​ൺമെ​ന്‍റ് ത​യ്യാ​റാ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു പ​റ്റം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളേ​ക്കാ​ൾ ക്രൂ​ര​മാ​യാ​ണ് ക​ർ​ഷ​ക​രോ​ട് പെ​രു​മാ​റു​ന്ന​തെ​ന്ന് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ്പ് റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യാ​ലി​നെ​തി​രെ കാ​ര​ണ​മി​ല്ലാ​തെ കേ​സെ​ടു​ത്തു. ബ​ത്തേ​രി മൂ​ല​ങ്കാ​വി​ൽ പു​ലി വേ​ലി​യി​ൽ കു​ടു​ങ്ങി എ​ന്നു പ​റ​ഞ്ഞു മ​റ്റൊ​രു ക​ർ​ഷ​ക​നെ ജ​യി​ലി​ൽ അ​ട​ച്ചു. വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​നെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് വ​നം വ​കു​പ്പ് തു​ട​ർ​ന്നു​പോ​രു​ന്ന​ത്. യോ​ഗ​ത്തി​ൽ എം.​ജെ. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, ജി​ല്ല ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, കെ.​എ. ആ​ന്‍റ​ണി, ടി.​ആ​ർ. മൊ​യ്തു, സ്വ​പ്ന ആ​ന്‍റ​ണി, കെ. ​കാ​സിം പു​ളി​ഞ്ഞാ​ൽ, ആ​ർ.​കെ. ഇ​സ്മാ​യി​ൽ, സി. ​മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.