മി​നി സ്റ്റേ​ഡി​യം: ഗാ​ല​റി നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്
Sunday, August 2, 2020 11:26 PM IST
ക​ന്പ​ള​ക്കാ​ട്: ക​ന്പ​ള​ക്കാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഗ്യാ​ല​റി​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ച്ചു. 60 മീ​റ്റ​ർ നീ​ള​വും മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് ഗ്യാ​ല​റി നി​ർ​മ്മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്. ഗ്യാ​ല​റി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ ആ​യി​രം പേ​ർ​ക്ക് ഇ​രു​ന്ന് ക​ളി കാ​ണാ​ൻ ക​ഴി​യും. ഗ്രൗ​ണ്ടി​ന്‍റെ തു​ട​ർ ന​വീ​ക​ര​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ അ​ഞ്ച് ല​ക്ഷം രൂ​പ​ വ​ക​യി​രി​ത്തി​. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ണി​യാ​ന്പ​റ്റ ഡി​വി​ഷ​ൻ മെം​ബ​ർ പി. ​ഇ​സ്മാ​യി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റൈ​ഹാ​ന​ത്ത് ബ​ഷീ​ർ, ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ട​വ​ൻ ഹം​സ, വാ​ർ​ഡ് മെം​ബ​ർ പ​ഞ്ചാ​ര സു​നീ​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​എ​സ്. ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.