വ​യ​നാ​ട് റ​വ​ന്യൂ പ​ട്ട​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ക​ക്ഷി ചേ​രു​ം
Sunday, August 2, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: 2017​ലെ കേ​ര​ള ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലെ ച​ന്ദ​നം ഒ​ഴി​കെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു ഭൂ​വു​ട​മ​ക​ളെ അ​നു​വ​ദി​ച്ചു റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി 2020 മാ​ർ​ച്ച് 11നു ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും തൃ​ശൂ​രി​ലെ വ​ണ്‍ എ​ർ​ത്ത് വ​ണ്‍ ലൈ​ഫ് ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ വ​യ​നാ​ട് റ​വ​ന്യൂ പ​ട്ട​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി കേ​സി​ൽ ക​ക്ഷി ചേ​രു​ന്നു.
ഭൂ​പ​തി​വ് ഭേ​ദ​ഗ​തി​യി​ൽ വ്യ​ക്ത​ത വ​രു​ത്തി റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് വ​ണ്‍ എ​ർ​ത്ത് വ​ണ്‍ ലൈ​ഫി​ന്‍റെ ഹ​ര​ജി​യി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ ്ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​റും ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി​യും അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തി​രി​ക്ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റു​കി​ട ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കു ഏ​റെ ഗു​ണം ചെ​യ്യു​ന്ന റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ൽ എ​ന്ന നി​ല​യി​ലാ​ണ് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി കേ​സി​ൽ ക​ക്ഷി ചേ​രു​ന്ന​ത്. ഇ​തി​നു​ള്ള അ​പേ​ക്ഷ സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ടി.​എം. ബേ​ബി​യും സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ​യ​രാ​ജും അ​ടു​ത്ത ദി​വ​സം സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ജ​ൻ​മം പ​ട്ട​യ​ഭൂ​മി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് മ​ര​ങ്ങ​ളി​ൽ അ​വ​കാ​ശ​വും മു​റി​ച്ചു​വി​ൽ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്.
എ​ന്നാ​ൽ 1960ലെ ​ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് നി​യ​മ പ്ര​കാ​രം മ​ര​വി​ല​യും സ്ഥ​ല​വി​ല​യും ഈ​ടാ​ക്കി കൈ​വ​ശ​ക്കാ​ർ​ക്കു പ​ട്ട​യം അ​നു​വ​ദി​ച്ച​പ്പോ​ൾ ഭൂ​മി​യി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ളു​ടെ അ​വ​കാ​ശം സ​ർ​ക്കാ​ർ നി​ല​നി​ർ​ത്തി. ഈ ​അ​വ​സ്ഥ​യ​ക്കു മാ​റ്റം​വ​രു​ത്തി റി​സ​ർ​വ് മ​ര​ങ്ങ​ളു​ടെ പൂ​ർ​ണാ​വ​കാ​ശം ഭൂ​വു​ട​മ​ക​ൾ​ക്കു ന​ൽ​ക​ണ​മെ​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ ചെ​ലു​ത്തി​യ നി​ര​ന്ത​ര സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു 2017ൽ ​ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്തെ​ങ്കി​ലും റ​വ​ന്യൂ പ​ട്ട​യ ഭൂ​മി​യി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ൾ കൈ​വ​ശ​ക്കാ​ർ​ക്കു മു​റി​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യി​ല്ല.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഭൂ​പ​തി​വ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വാ​യ​ത്. റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലെ ന​ട്ടു​വ​ള​ർ​ത്തി​യ​തും അ​ല്ലാ​ത്ത​തു​മാ​യ വൃ​ക്ഷ​ങ്ങ​ളി​ൽ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള​വ മു​റി​ക്കാ​ൻ ഭൂ​വു​ട​മ​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഉ​ത്ത​രവി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മ​രം​മു​റി പ​രി​സ്ഥി​തി നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​യി​രു​ന്നു പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ. ഉ​ത്ത​ര​വ് വ​നം വ​കു​പ്പി​ലും മു​റു​മു​റു​പ്പി​നു കാ​ര​ണ​മാ​യി.
റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് റ​വ​ന്യൂ പ​ട്ട​യം ഉ​ട​മ​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രെ ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. കൈ​വ​ശ​ഭൂ​മി​യി​ലെ ഉ​ണ​ങ്ങി​യ​തും വീ​ണു​കി​ട​ക്കു​ന്ന​തു​മ​ട​ക്കം തേ​ക്ക്, വീ​ട്ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​വി​റ്റ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ത്കാ​ലം മ​റി​ക​ട​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. മ​ര​ങ്ങ​ൾ ക​ച്ച​വ​ടം ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ്രാ​യ​മെ​ത്തി​യ പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹാ​ലോ​ച​ന തു​ട​ങ്ങി​വ​ച്ച​വ​ർ​പോ​ലും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.
വ​യ​നാ​ട്ടി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലാ​യി (ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി) ഏ​ക​ദേ​ശം 12,000 ഏ​ക്ക​ർ റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യു​ണ്ട്. ചി​ല ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ നേ​ര​ത്തേ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പ​നു​സ​രി​ച്ചു ഇ​ത്ര​യും ഭൂ​മ​ിയി​ലാ​യി 22,570 വീ​ട്ടി​മ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 2,653 എ​ണ്ണം വീ​ണു​കി​ട​ക്കു​ന്ന​താ​ണ്. ഉ​ണ​ങ്ങി​യ​തോ കേ​ടു​പി​ടി​ച്ച​തോ ആ​ണ് 8,252 എ​ണ്ണം. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ 7,172-ഉം ​പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്താ​ത്ത 4,493-ഉം ​വീ​ട്ടി​മ​ര​ങ്ങ​ളും റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​ക​ളി​ലു​ണ്ട്. ഉ​ണ​ങ്ങി​യ​തും വീ​ണ​തു​മാ​യ മ​ര​ങ്ങ​ൾ​ക്കു മാ​ത്രം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല മ​തി​ക്കും.
ഉ​ണ​ങ്ങി​യ​തും കേ​ടു​പി​ടി​ച്ച​തു​മാ​യ വീ​ട്ടി​ക​ൾ മു​റി​ക്കു​ന്ന​തു പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു ഇ​ട​യാ​ക്കി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വീ​ട്ടി​യു​ടെ തൈ​ക​ൾ വേ​രു​ക​ളി​ലാ​ണ് മു​ള​യ്ക്കു​ന്ന​ത്. മു​റി​ച്ച മ​ര​ങ്ങ​ളു​ടെ വേ​രു​ക​ളി​ൽ​നി​ന്നു നി​ര​വ​ധി തൈ​ക​ൾ മു​ള​യ്ക്കു​മെ​ന്നു ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ ച​ന്ദ​നം ഒ​ഴി​കെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ കൈ​വ​ശ​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പൊ​തു​വെ. ക​ഴി​ഞ്ഞ ദി​വ​സം ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം റ​വ​ന്യൂ പ​ട്ട​യ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.