ഗോ​ഡ് ട്രീ​സ് കാ​ന്പ​യി​നു​മാ​യി സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ
Saturday, August 1, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: ഭൂ​മു​ഖ​ത്തു​നി​ന്നു അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന വൃ​ക്ഷ ഇ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വം​ശ​വ​ർ​ധ​ന​ന​വി​നും ’ഗോ​ഡ് ട്രീ​സ്’(​ഗ്രോ​യിം​ഗ് ഒൗ​ർ ഡൈ​യിം​ഗ് ട്രീ​സ്)​കാ​ന്പ​യി​നു​മാ​യി ഡോ.​എം.​എ​സ്.​സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ത്തു​ർ​വ​യ​ൽ ഗ​വേ​ണ​നി​ല​യം. അ​പൂ​ർ​വ​വും ത​ദ്ദേ​ശീ​യ​വു​മാ​യ​തി​ൽ പ​ര​മാ​വ​ധി വൃ​ക്ഷ ഇ​ന​ങ്ങ​ളെ വം​ശ​നാ​ശ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നു ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച​താ​ണ് ’ഗോ​ഡ് ട്രീ​സ്’ കാ​ന്പ​യി​നെ​ന്നു സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കോ​ള​മെ​ത്തി​യ വൃ​ക്ഷ ഇ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വൃ​ദ്ധി​ക്ഷ​യം നേ​രി​ടു​ന്ന കാ​വു​ക​ളി​ല​ട​ക്കം ന​ട്ടു​പ​രി​പാ​ലി​ക്കു​ക​യും ആ​വാ​സ​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യു​മാ​ണ് ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ 100-ാം ജ·​വ​ർ​ഷ​മാ​യ 2025ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കാ​ന്പ​യി​ൻ ല​ക്ഷ്യം.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ന്പ​ത്തി​ക മ​ണ്ഡ​ല​ങ്ങ​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​താ​ണ് ഭാ​ര​ത​ത്തി​ലെ വൃ​ക്ഷ ഇ​ന​ങ്ങ​ളി​ൽ പ​ല​തും. ഇ​ന്ത്യ​യി​ൽ മാ​ത്രം 1,000ൽ ​പ​രം ഇ​നം വൃ​ക്ഷ​ങ്ങ​ളാ​ണ് വം​ശ​നാ​ശം നേ​രി​ടു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട, ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ലു​ള്ള ഈ ​വൃ​ക്ഷ ഇ​ന​ങ്ങ​ളി​ൽ 20-30 ശ​ത​മാ​നം എ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​കു​ന്ന​തി​നു അ​ധി​ക​കാ​ല​മെ​ടു​ക്കി​ല്ലെ​ന്നാ​ണ് പ​രി​സ്ഥി​തി രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ അ​നു​മാ​നം. എ​ന്നി​രി​ക്കെ ’ഗോ​ഡ് ട്രീ​സ്’ കാ​ന്പ​യി​ൻ ഏ​റെ പ്ര​സ​ക്ത​മാ​ണെ​ന്നു ഡോ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

100ൽ ​പ​രം ഇ​നം മ​ര​ങ്ങ​ൾ പു​ത്തൂ​ർ​വ​യ​ൽ ഗ​വേ​ഷ​ണ​നി​ല​യം വ​ള​പ്പി​ൽ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണു​ന്ന ഈ ​വൃ​ക്ഷ ഇ​ന​ങ്ങ​ളെ അ​പൂ​ർ​വം, ത​ദ്ദേ​ശീ​യം, പ​വി​ത്രം, വം​ശ​നാ​ശം നേ​രി​ടു​ന്ന​വ എ​ന്നി​ങ്ങ​നെ നാ​ലു ഗ​ണ​ങ്ങ​ളാ​യാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ഗ​ണ​ത്തി​ലും കു​റ​ഞ്ഞ​തു 25 ഇ​നം വൃ​ക്ഷ​ങ്ങ​ളാ​ണു​ള്ള​ത്. വം​ശ​വ​ർ​ധ​ന മു​ൻ​നി​ർ​ത്തി ഓ​രോ ഇ​നം വൃ​ക്ഷ​ത്തി​ന്‍റെ​യും തൈ​ക​ൾ ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​തൈ​ക​ളാ​ണ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​വു​ക​ളി​ല​ട​ക്കം ന​ട്ടു​പ​രി​പാ​ലി​ക്കു​ക. അ​ടു​ത്തി​ടെ ആ​ർ​ബ്നെ​റ്റ് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​താ​ണ് ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ലെ വൃ​ക്ഷോ​ദ്യാ​നം.

തൈ​ക​ൾ ന​ടു​ന്ന​തി​നു യോ​ജി​ച്ച 100 കാ​വു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കാ​സ​ർ​ഗോ​ഡി​നു​മി​ട​യി​ൽ ക്ഷേ​ത്ര​ങ്ങ​ളോ​ടു ചേ​ർ​ന്നു ഫൗ​ണ്ടേ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​ത്രാ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് കാ​വു​ക​ളി​ൽ തൈ​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ക. ഓ​രോ കാ​വി​ലും 100 ഇ​നം വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ൾ ന​ടാ​നാ​ണ് ആ​ലോ​ച​ന.

വം​ശ​നാ​ശം നേ​രി​ടു​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും തേ​ടും. ര​ണ്ടു മു​ത​ൽ ആ​യി​രം വ​രെ തൈ​ക​ളു​ടെ ന​ടീ​ലും സം​ര​ക്ഷ​ണ​വും വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും സ്പോ​ണ്‍​സ​ർ ചെ​യ്യാം. സ്പോ​ണ്‍​സ​ർ നി​ർ​ദേ​ശി​ക്കു​ന്നി​ട​ത്തു സ്ഥ​ല​ല​ഭ്യ​ത​യ​നു​സ​രി​ച്ചു ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തൈ​ക​ൾ ന​ട്ടു​കൊ​ടു​ക്കും. തൈ​ക​ളു​ടെ വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ സ്പോ​ണ്‍​സ​ർ​ക്കു ല​ഭ്യ​മാ​ക്കും. തൈ ​ഒ​ന്നി​നു സ്പോ​ണ്‍​സ​ർ ആ​യി​രം രൂ​പ ന​ൽ​ക​ണം. സ്പോ​ണ്‍​സ​ർ​മാ​ർ​ക്കു പ​ണം അ​ട​യ്ക്കു​ന്ന​തി​നു സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ൽ​പ്പ​റ്റ ശാ​ഖ​യി​ൽ 37713075372 ന​ന്പ​രി​ൽ(​ഐ​എ​ഫ്എ​സ് കോ​ഡ്-​എ​സ്ബി​ഐ​എ​ൻ0070192) അ​ക്കൗ​ണ്ട് തു​റ​ന്ന​താ​യും ഡോ.​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.