കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച എം​എ​ൽ​എക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ താ​യാ​റാ​ണോ​യെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, August 1, 2020 11:32 PM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ട് ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ​യാ​കെ കേ​സി​ൽ കു​ടു​ക്കി​യ പോ​ലീ​സ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച എം​എ​ൽ​എ ക്കെ​തി​രെ കേ​സ് എ​ടു​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്ന് കോ​ണ്‍​ഗ്ര​സ്. ജൂ​ലൈ 19-ന് ​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും വി​വാ​ഹ​ത്തി​ലും പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. എ​ന്നാ​ൽ അ​തി​ന് ശേ​ഷം 21 ന് ​ആ​ണ് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച് 25 ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ന​ട​ത്തി​യ​ത്.

പി​ന്നീ​ട് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ ര​ണ്ടു​പേ​ർ​ക്ക് പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​വാ​ഹ ച​ട​ങ്ങി​ലും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത അ​തേ മാ​ന​ദ​ണ്ഡ പ്ര​കാ​രം ആ​ണെ​ങ്കി​ൽ എം​എ​ൽ​എ​ക്കും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രെ​യും കേ​സെ​ടു​ക്കേ​ണ്ട​ത​ല്ലേ എ​ന്ന് കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു.

ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ മു​ഴു​വ​ൻ കേ​സി​ൽ കു​ടു​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ല്ലാ​ത്ത​പ​ക്ഷം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​ജി. ബി​ജു, ജോ​സ് പാ​ല​ക്ക​ൽ, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.