പി​എം​എ​വൈ യു​ടെ പേ​രി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​ക​രു​തെന്ന്
Saturday, August 1, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 14 വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്നു​വെ​ന്ന പേ​രി​ലു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ത്തി​ൽ വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് പി​എം​എ​വൈ (ഗ്രാ​മീ​ണ്‍) സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​റും അ​ഡീ​ഷ​ണ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​റു​മാ​യ വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ലൈ​ഫ് പ​ദ്ധ​തി​യി​ൽ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ 14 വ​രെ പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നാ​ണ് പി​എം​എ​വൈ യു​ടെ പേ​രി​ൽ വ്യാ​ജ വാ​ട്ട്സ്അ​പ്പ് പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

പി​എം​എ​വൈ-​ജി യി​ൽ ആ​വാ​സ്പ്ല​സ് മൊ​ബൈ​ൽ ആ​പ് മു​ഖേ​ന പു​തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ർ​ക്കു​ന്ന​തി​ന് 2019 മാ​ർ​ച്ച് എ​ട്ട് വ​രെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ത​ന്നി​രു​ന്ന​ത്. അ​ങ്ങ​നെ ചേ​ർ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ധാ​ർ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യു​ള്ളൂ. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ അ​ർ​ഹ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 14 വ​രെ അ​വ​സ​ര​മു​ണ്ട്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ​മ​യം നീ​ട്ടി​കൊ​ടു​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​റി​യി​ച്ചു. നേ​രി​ട്ടോ അ​ക്ഷ​യ കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷി​ക്കാ​ൻ 40 രൂ​പ​യാ​ണ് ഫീ​സ്. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും www.life2020.kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.