ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക പു​തു​​ക്കു​ന്നു
Friday, July 31, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​വ​രെ​യും അ​ർ​ഹ​രാ​യ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തു​ക്കി​യ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്നു. 2017 ലെ ​ലൈ​ഫ് പ​ട്ടി​ക​യി​ൽ​പ്പെ​ടാ​ത്ത അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ​യും 2017 ന് ​ശേ​ഷം അ​ർ​ഹ​ത നേ​ടി​യ​വ​രെ​യു​മാ​ണ് പു​തി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്നു മു​ത​ൽ പ​തി​നാ​ല് വ​രെ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​ അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​യോ​ടൊ​പ്പം റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ ഭൂ​മി ഇ​ല്ല എ​ന്നു കാ​ണി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​ൻ​ഗ​ണ​ന തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം.
2017ലെ ​ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യും റേ​ഷ​ൻ​കാ​ർ​ഡ് തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ട് ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​വ​ർ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം അ​ർ​ഹ​രാ​ണെ​ങ്കി​ൽ പു​തി​യ​താ​യി അ​പേ​ക്ഷ ന​ൽ​ക​ണം. പി​എം​എ​വൈ/​ആ​ശ്ര​യ/​ലൈ​ഫ് സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക​യും വീ​ട് ല​ഭി​ക്കാ​തി​രു​ന്ന​വ​രും പു​തി​യ അ​പേ​ക്ഷ ന​ൽ​ക​ണം.
അ​പേ​ക്ഷ​ക​ർ 2020 ജൂ​ലൈ ഒ​ന്നി​ന് മു​ന്പു​ള്ള റേ​ഷ​ൻ കാ​ർ​ഡു​ള്ള കു​ടും​ബം ആ​യി​രി​ക്ക​ണം. ജീ​ർ​ണി​ച്ച് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത ഭ​വ​ന​ങ്ങ​ൾ ഉ​ള്ള​വ​രെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​രി​ഗ​ണി​ക്കും. മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, അ​ഗ​തി ആ​ശ്ര​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ, ഭി​ന്ന​ശേ​ഷി​, ഭി​ന്ന ലിം​ഗ​ക്കാ​ർ, കാ​ൻ​സ​ർ, ഹൃ​ദ്രോ​ഗം , എ​ച്ച്ഐ​വി ബാ​ധി​ത​രു​ള്ള കു​ടും​ബം, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ കു​ടും​ബ​നാ​ഥ​യാ​യി​ട്ടു​ള്ള​വ​ർ, രോ​ഗ​മോ അ​പ​ക​ട​മോ കാ​ര​ണം തൊ​ഴി​ലെ​ടു​ത്തു ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ടും​ബ​നാ​ഥ​ൻ, വി​ധ​വ​യാ​യ കു​ടും​ബ​നാ​ഥ​യു​ള്ള കു​ടും​ബം തു​ട​ങ്ങി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും.