കു​ട​ക് സ്വ​ദേ​ശി​യാ​യ ആ​ദി​വാ​സി യു​വാ​വ് വ​യ​നാ​ട്ടി​ൽ മ​രി​ച്ചു
Friday, July 31, 2020 10:39 PM IST
കാ​ട്ടി​ക്കു​ളം: കു​ട​ക് സ്വ​ദേ​ശി​യാ​യ ആ​ദി​വാ​സി യു​വാ​വ് ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ൽ മ​രി​ച്ചു. മാ​സ​ങ്ങ​ളാ​യി കോ​ള​നി​യി​ൽ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഗ​ണേ​ശ​നാ​ണ്(29)​മ​രി​ച്ച​ത്.
വ​യ​റി​ള​ക്കം, ഛർ​ദി, മൂ​ക്കി​ലൂ​ടെ ര​ക്ത​സ്രാ​വം എ​ന്നി​വ​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. അ​വ​ശ​നി​ല​യി​ലാ​യ ഗ​ണേ​ശ​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ കോ​ള​നി​യി​ലെ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ശേ​ഖ​രി​ച്ചു.