ക​ർ​ഷ​ക​രി​ൽ​നി​ന്നും സം​ഭ​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന്
Thursday, July 30, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് കാ​ല​ത്തു കൃ​ഷി വ​കു​പ്പും ഹോ​ർ​ട്ടി​കോ​ർ​പും ചേ​ർ​ന്ന് സം​ഭ​രി​ച്ച കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ തു​ക ഉ​ട​ൻ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ ന​ൽ​ക​ണ​മെ​ന്ന് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 95 ല​ക്ഷ​ത്തോ​ളം രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​വാ​നു​ണ്ട്. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു വി​ല​യി​ടി​വ് നേ​രി​ടു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചു സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി സു​ഭാ​ഷ്, ര​ജി, ര​തീ​ഷ്, ഷി​ബു ജി. ​സ്ക​റി​യ, ശി​വ​ദാ​സ​ൻ, നീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.