ക​ണ്ടെ​യ്​ൻ​മെ​ന്‍റ് സോ​ണി​ൽ അ​ന​ധി​കൃ​ത അ​റ​വ് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Thursday, July 30, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ അ​ന​ധി​കൃ​ത അ​റ​വ് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ചി​റ​ക്ക​ര​യി​ൽ അ​റ​വ് ന​ട​ത്തി​യ ക​രി​യി​ൽ വീ​ട്ടി​ൽ ക​രീ​മി​നെ​തി​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടൊ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ര​യി​ൽ അ​റ​വ് ന​ട​ക്കു​ന്ന വി​വ​രം ല​ഭി​ച്ച ത​ല​പ്പു​ഴ സി​ഐ ജി​ജേ​ഷ് സ്ഥ​ല​ത്തെ​ത്തു​ക​യും അ​റ​വ് നി​ർ​ത്തി​വെ​പ്പി​ക്കു​ക​യും പി​ന്നീ​ട് വി​വ​രം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ. വി​ൻ​സെ​ന്‍റ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ടി. ബി​നോ​ജ്, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പി​ടി​ച്ചെ​ടു​ത്ത മാം​സം ന​ശി​പ്പി​ച്ചു.