പു​ൽ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 20-ാം ത​വ​ണ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി പു​ൽ​പ്പ​ള്ളി സെ​ന്‍റ്മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. 46 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 40 ഡി​സ്റ്റിം​ഗ്ഷ​നും ആറ് ഫ​സ്റ്റ്ക്ലാ​സും ല​ഭി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ യും ​അ​ഭി​ന​ന്ദി​ച്ചു.

വി​ജ​യ​ത്തി​ള​ക്ക​വു​മാ​യി ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ

ക​ൽ​പ്പ​റ്റ: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ക​ൽ​പ്പ​റ്റ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. തു​ട​ർ​ച്ച​യാ​യ 23-ാം ത​വ​ണ​യാ​ണ് നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്. പി. ​റി​ദ 500 ൽ 493 ​മാ​ർ​ക്കു​മാ​യി ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 69 കു​ട്ടി​ക​ളി​ൽ 65 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 31 പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കും നാ​ല് പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, സ്റ്റാ​ഫ്, പി​ടി​എ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.