ക​ൽ​പ്പ​റ്റ​യെ ക​ണ്ടെ​യ്്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്കി
Wednesday, July 15, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: മെ​സ്ഹൗ​സ് റോ​ഡി​ലെ യു​വാ​വി​ൽ കൊ​റോ​ണ വൈ​റ​സ്ബാ​ധ സ്ഥീ​രി​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ലാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ന​ഗ​ര​സ​ഭ​യി​ലെ എ​ട്ടു ഡി​വി​ഷ​നു​ക​ളി​ലും ലോ​ക്ക​ഴി​ഞ്ഞു. യു​വാ​വു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്കി​യ​ത്. ന​ഗ​ര​ത്തി​ൽ മു​ൻ​സി​പ്പ​ൽ കാ​ര്യാ​ല​യം മു​ത​ൽ മേ​പ്പാ​ടി റോ​ഡ്് ജം​ഗ്ഷ​ൻ പ​രി​സ​രം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
മ​ധു​ര​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വ് ജൂ​ലൈ നാ​ലി​നു നിരീക്ഷണകാലം പൂ​ർ​ത്തി​യാ​ക്കി ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചു.​ പി​റ്റേ​ന്നു സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം എ​ത്തി​യ​പ്പോ​ഴാ​ണ് വൈ​റ​സ് ബാ​ധി​ത​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. യു​വാ​വ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​വ​യ​ൽ, കു​ന്ന​ന്പ​റ്റ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ തു​ട​രു​ക​യാ​ണ്. യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.