മു​ഴു​വ​ൻ മാർക്കും ക​ര​സ്ഥ​മാ​ക്കി വി​ഷ്ണു​മാ​യ
Wednesday, July 15, 2020 11:25 PM IST
മീ​ന​ങ്ങാ​ടി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ സ്കോ​റും ക​ര​സ്ഥ​മാ​ക്കി​യ മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ.​എ​സ്. വി​ഷ്ണു​മാ​യ​യു​ടെ നേ​ട്ട​ത്തി​ന് തി​ള​ക്ക​മേ​റെ. ക​ൽ​പ്പ​റ്റ​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ശി​വാ​ന​ന്ദ​ന്‍റെ​യും വീ​ട്ട​മ്മ​യാ​യ പു​ഷ്പ​ല​ത​യു​ടെ​യും മ​ക​ളാ​ണ്. മു​ട്ടി​ൽ എ​ട​പ്പെ​ട്ടി​യി​ലാ​ണ് വീ​ട്. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലും മി​ക​വു പു​ല​ർ​ത്തു​ന്ന ഈ ​മി​ടു​ക്കി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള​യി​ലെ വാ​ർ​ത്ത വാ​യ​ന​മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു. സ്കൂ​ളി​ലെ നാ​ഷ​ന​ൽ സ​ർ​വീ​സ് സ്കീ​മി​ലെ സ​ജീ​വാം​ഗ​മാ​ണ്.