സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കും:​ കെ.​എ​ൽ. പൗ​ലോ​സ്
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും നി​ല​വി​ലെ കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സ് അം​ഗീ​ക​രി​ക്കു​മെ​ന്നു കെ​പി​സി​സി മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ത്ര​യും വേ​ഗം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ങ്കി​ലും സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റ​ടു​ക്കു​ന്ന​തി​നു പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ൽ എ​തി​ർ​ക്കും.
വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​വ​ദി​ച്ച​തും ഇ​തി​നാ​യി കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ 50 ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​തും ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​തും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. 950 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന​തും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ആ​ധു​നി​ക​വു​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ രൂ​പ​രേ​ഖ​യാ​ണ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​ത്. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്തു പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ തു​ട​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് കോ​ട്ട​ത്ത​റ​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം ന​ട​ത്താ​തി​രു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന സം​ശ​യം ജ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ശ​ക്ത​മാ​ണ്.
പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത സം​ബ​ന്ധി​ച്ചു ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് കോ​ട്ട​ത്ത​റ​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കേ​ണ്ടെ​ന്നു എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ ചേ​ലോ​ടി​നു സ​മീ​പം മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ​ദ്ധ​തി. ഇ​തി​നി​ടെ​യാ​ണ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.
ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അ​ധ്യ​ക്ഷ​നും സി​പി​എം സ​ഹ​യാ​ത്രി​ക​നു​മാ​യ അ​ഡ്വ.​പി. ചാ​ത്തു​ക്കു​ട്ടി​യു​ടെ ജൂ​ലൈ ഏ​ഴി​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​പ്പി​ക്കു​ന്ന​തി​നു അ​ദ്ദേ​ഹ​വും ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​നും മാ​നേ​ജ്മെ​ന്‍റി​ലും സ​ർ​ക്കാ​രി​ലും നേ​ര​ത്തേ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ ചു​രു​ക്കം. ഇ​തി​നെ കോ​ട്ട​ത്ത​റ വി​ല്ല​ജി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​വു​മാ​യി കൂ​ട്ടി​വാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു.