പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെട​ൽ നടത്ത​ണം: കെ.​കെ. ഏ​ബ്ര​ഹാം
Wednesday, July 15, 2020 11:25 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​ന ഭീ​ഷ​ണി നേ​രി​ടു​ന്ന പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദ​ഗ്ധ സ​മി​തി രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക​ണം.
രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ആ​യി​ര​ത്ത​ല​ധി​കം വ്യ​ക്തി​ക​ൾ സ്ഥാ​പ​ന​ത​ല സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി ബാ​ങ്കു​ത​ല രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും കേ​വ​ലം നൂ​റി​ൽ താ​ഴെ മാ​ത്രം വ്യ​ക്തി​ക​ളു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക മാ​ത്ര​മാ​ണ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളു എ​ന്ന​ത് രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ദ​യ​നീ​യ ചി​ത്ര​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്്. ക​ടു​ത്ത ജീ​വി​ത പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​പ്പോ​ഴും മ​തി​യാ​യ സു​ര​ക്ഷി​ത​ത്വ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണ്.
കുടി​യേ​റ്റ മേ​ഖ​ല സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഭീ​തി​യ​ല​ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ വാ​ർ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​നം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് കെ.​കെ. ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.