ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: വ​യ​നാ​ട്ടി​ൽ 82.97 ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ:​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ സ്കൂ​ൾ ഗോ​യിം​ഗ് വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ട്ടി​ൽ 82.97 ശ​ത​മാ​നം വി​ജ​യം. ജി​ല്ല​യി​ലെ 60 വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തി​യ 9,582 വി​ദ്യാ​ർ​ഥി​ക​ളി​ൽ 7,950 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ർ​ഹ​ത നേ​ടി.
453 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി. ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 42.23 ആ​ണ് വി​ജ​യ​ശ​ത​മാ​നം. പ​രീ​ക്ഷ എ​ഴു​തി​യ 1,281 വി​ദ്യാ​ർ​ഥി​ക​ളി​ൽ 541 പേ​ർ ഉ​പ​രി​പ​ഠ​ന​യ​ത്തി​നു യോ​ഗ്യ​ത നേടി. ഒ​രാ​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.