മൂ​ന്നു മാ​സ​മാ​യി ശ​ന്പ​ള​മി​ല്ല: മ​ണ്ണു​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ പ​ട്ടി​ണിസ​മ​രം ന​ട​ത്തി
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞു മൂ​ന്നു മാ​സ​മാ​യി ശ​ന്പ​ളം നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ കേ​ര​ള സോ​യി​ൽ ആ​ൻ​ഡ് വാ​ട്ട​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് സ്റ്റാ​ഫ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ​ട്ടി​ണി​സ​മ​രം ന​ട​ത്തി.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം.​ബി. ജ​യ​പ്ര​കാ​ശ്, ആ​ന്േ‍​റാ, പ്ര​തീ​ഷ്ബാ​ബു, ബാ​ബു​രാ​ജ്, വി​നോ​ദ്, വി​ജ​യ​ൻ, സു​നി​ൽ, സ്റ്റാ​ൻ​ലി, മ​ഹി​താ​മൂ​ർ​ത്തി, സു​ധാ​ക​ര​ൻ, പ്ര​മോ​ദ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ബ​നി പ്രൊ​ജ​ക്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് ശ​ന്പ​ള​നി​ഷേ​ധം നേ​രി​ടു​ന്ന​ത്. പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ച്ച​തി​ൽ 111 ജീ​വ​ന​ക്കാ​രെ പ്ര​മോ​ഷ​ൻ, സ്ഥ​ലം​മാ​റ്റം മു​ഖേ​ന​യാ​ണ് ക​ബ​നി പ്രൊ​ജ​ക്ടി​ലേ​ക്കു നി​യോ​ഗി​ച്ച​ത്. അ​ട്ട​പ്പാ​ടി കു​ന്ദ പ്രൊ​ജ​ക്ടി​ൽ​നി​ന്നാ​ണ് ജീ​വ​ന​ക്കാ​രി​ൽ പ​ല​രെ​യും ക​ബ​നി പ്രൊ​ജ​ക്ടി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തി​നു ശേ​ഷം വ​ന്ന വേ​ന്പ​നാ​ട്, സ​മൃ​ദ്ധി ഉ​ൾ​പ്പെ​ടെ പ്രൊ​ജ​ക്ടു​ക​ളി​ലേ​ക്കു പു​ന​ർ​വി​ന്യ​സി​ക്ക​ണ​മെ​ന്നു ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല. ജീ​വ​ന​ക്കാ​രെ താ​ലൂ​ക്കു​ത​ല​ങ്ങ​ളി​ൽ മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ച്ചു പു​ന​ർ​വി​ന്യ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല. ശ​ന്പ​ള​നി​ഷേ​ധ​ത്തി​നു പ​രി​ഹാ​രം തേ​ടി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ നി​വ​ദേ​ന​ത്തി​ൽ മു​ഖ്യ​മ​ന്തി​യും കൃ​ഷി മ​ന്ത്രി​യും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും ധ​ന​വ​കു​പ്പ് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ക​ളി​ൽ ദു​ര​ന്ത​വ്യാ​പ്തി നി​ർ​ണ​യി​ക്കാ​നും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നും ക​ബ​നി പ്രൊ​ജ​ക്ടി​ലെ ജീ​വ​ന​ക്കാ​ര നി​യോ​ഗി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ കേ​ര​ള പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി ന​ട​ത്തി​പ്പി​നും ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തു ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം നി​ഷേ​ധി​ക്ക​രു​തെ​ന്നാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ടെ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​തി​ൽ സ​സ്പ​ൻ​ഷ​നി​ലാ​യ ജീ​വ​ന​ക്കാ​ർ​ക്കു ഉ​പ​ജീ​വ​ന​ബ​ത്ത ന​ൽ​കാ​റു​ണ്ട്. എ​ന്നി​രി​ക്കെ കോ​വി​ഡ് കാ​ല​ത്തു ക​ബ​നി പ്രൊ​ജ​ക്ടി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​ത്ത​തു അ​നീ​തി​യാ​ണെ​ന്നു ഫെ​ഡ​റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
ശ​ന്പ​ള​നി​ഷേ​ധം നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​ർ വാ​യ്പ തി​രി​ച്ച​ട​വ്, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​വ്, കു​ട്ടി​ക​ളു​ടെ പ​ഠ​നം എ​ന്നി​വ​യ്ക്കു പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. പ​ല​രു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.