കൈ​നാ​ട്ടി ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ൽ കൈ​നാ​ട്ടി മു​ത​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച ഒ​രു കോ​ടി 29 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ഈ ​ഭാ​ഗ​ത്ത് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഓ​വു​ചാ​ലു​ക​ൾ, ന​ട​പ്പാ​ത, ക​ട്ട​വി​രി​ക്ക​ൽ, കൈ​വ​രി​ക​ൾ, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ, റോ​ഡ് വീ​തി​കൂ​ട്ട​ൽ, ടാ​റിംഗ്, റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, റോ​ഡ് മാ​ർ​ക്കിം​ഗ് തു​ട​ങ്ങി​വ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. ക​ൽ​പ്പ​റ്റ ടൗ​ണ്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് ജം​ഗ​ഷ്ൻ മു​ത​ൽ റോ​ഡ് വീ​തി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.

ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യ ര​ണ്ടു​കോ​ടി രൂ​പ​യ്ക്ക് പു​റ​മേ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴ് കോ​ടി 64 ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചു​ണ്ടേ​ൽ മു​ത​ൽ കൈ​നാ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി 13 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ 22 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എം. സു​രേ​ഷ് കു​മാ​ർ, അ​ജി ബ​ഷീ​ർ ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജ​മാ​ൽ മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഹീ​ര, ഓ​വ​ർ​സി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.