ശു​ശ്രൂ​ഷ​യു​ടെ 19 വ​ർ​ഷം പിന്നിട്ട് ത​പോ​വ​നം
Tuesday, July 14, 2020 11:02 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ശ​ര​ണ​ർ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മാ​ണ് ത​പോ​വ​നം. ഇ​വി​ടെ ജാ​തി​യി​ല്ല. മ​ത​മി​ല്ല. വി​വി​ധ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ന​യി​ക്കു​ന്നു. ആ​ശ്ര​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​ഭ​യ​മേ​കു​ന്ന ത​പോ​വ​നം ശു​ശ്രൂ​ഷ​യു​ടെ 19 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ബ​ത്തേ​രി​യി​ൽ​നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ തൊ​ടു​വ​ട്ടി​യി​ലാ​ണ് സ്ഥാ​പ​നം സ്ഥി​തി​ചെ​യ്യു​ന്ന​ത്. നി​രാ​ലം​ബ​രാ​യ ഒ​രു​പ​റ്റം ആ​ളു​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ന​യി​ക്കു​ന്ന ഇ​ടം. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ബ​ത്തേ​രി രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​പോ​വ​ന​ത്തി​ൽ 27 പേ​രാ​ണു​ള്ള​ത്. വൃ​ദ്ധ​രാ​യ​വ​ർ മു​ത​ൽ മാ​ന​സി​ക വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള​വ​ർ വ​രെ.
ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ര​ക്ഷാ​ധി​കാ​രി​യാ​യു​ള്ള സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​പോ​വ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. 2002ലാ​ണ് ത​പോ​വ​ന​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ബ​ത്തേ​രി ബി​ഷ​പ്പാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ത​പോ​വ​ന​ത്തി​ന്‍റെ തു​ട​ക്കം. ഫാ.​വി​ൽ​സ​ണ്‍ കൊ​ച്ചു​പ്ലാ​ക്ക​നും മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ദി​വം​ഗ​ത​നാ​യ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സി​ന്‍റെ സ​ഹോ​ദ​രി​യും ബ​ഥ​നി കു​ടും​ബാം​ഗ​വു​മാ​യ സി​സ്റ്റ​ർ ഫെ​ലി​ഷ്യ​യു​മാ​യി​രു​ന്നു ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​പോ​വ​ന​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ച്ച​ത്.
തു​ട​ക്ക​ത്തി​ൽ വ​ന്ന 13 പേ​ർ ഇ​ന്നും ത​പോ​വ​ന​ത്തി​ലു​ണ്ട്. അ​വ​രു​ടെ വീ​ടാ​യി ത​പോ​വ​നം മാ​റി. 30 വ​യ​സു​മു​ത​ൽ 80 വ​യ​സു​ള്ള​വ​ർ വ​രെ​യു​ള്ള​വ​രു​ണ്ട്. മ​രു​ന്ന്, ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി​യ എ​ല്ലാ ചെ​ല​വു​ക​ളും ത​പോ​വ​ന​മാ​ണ് വ​ഹി​ക്കു​ന്ന​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. താ​ത്പ​ര്യ​മു​ള്ള ആ​ർ​ക്കും ത​പോ​വ​ന​ത്തെ സ​ഹാ​യി​ക്കാം. നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് അ​ന്തേ​വാ​സി​ക​ളു​ടെ താ​മ​സം. കെ​ട്ടി​ട​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ചാ​പ്പ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ദി​വ​സ​വും ദി​വ്യ​ബ​ലി​യും ന​ട​ക്കു​ന്നു.
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (എം​സി​എ) മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. എം​സി​എ രൂ​പ​ത ടീം ​അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ ച​രി​വു​പു​ര​യി​ടം, വി.​പി.​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഥ​നി സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ ലി​സ​യും, സി​സ്റ്റ​ർ അ​നു​രൂ​പ​യും സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.