പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്ക​ൽ: വ​യ​നാ​ടി​നു 4.1 കോ​ടി അ​നു​വ​ദി​ച്ചു
Tuesday, July 14, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ൽ പു​ഴ​ക​ൾ, പു​ഴ പു​റ​ന്പോ​ക്കു​ക​ൾ, റോ​ഡു​ക​ൾ, ഉ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു വ​യ​നാ​ടി​നു 4,10,70,554 രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തോ​ട്ട​പ്പ​ള്ളി മ​ണ​ൽ​ത്തി​ട്ട​യി​ൽ​നി​ന്നു പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു ഒ​രു കോ​ടി രൂ​പ​യും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​ഴ​ക​ളി​ൽ​നി​ന്നും മ​റ്റും അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു 43.4 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് ഈ ​ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു ക​ത്ത് ന​ൽ​കി​യി​രു​ന്നു.