54,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, July 14, 2020 11:02 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 54,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ്രൈ​വ​ർ കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് പൊ​യി​ല​ങ്ങ​ൽ മു​ഹ​മ്മ​ദ് ജം​ഷീ​ർ(34), സ​ഹാ​യി കി​ഴ​ക്കോ​ത്ത് പ​ര​ട്ട​ക്കു​ന്നു​മ്മ​ൽ കെ.​കെ. അ​ബ്ദു​ൽ ബ​ഷീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ട്പ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​നി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​ര​മേ​ഷ്, റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​നാ​ർ​ദ​ന​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ബി. ഹ​രി​ദാ​സ്, സി​ഇ​ഒ​മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, കെ.​കെ. അ​നി​ൽ​കു​മാ​ർ, വി​ഷ്ണു, എ.​ആ​ർ. അ​നീ​ഷ്, ്രൈ,​ഡ​വ​ർ അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ശ​ർ​ക്ക​ര ലോ​ഡി​നി​ട​യി​ൽ 36 ചാ​ക്കു​ക​ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ. ചി​ല്ല​റ​വി​പ​ണി​യി​ൽ ഇ​തി​നു അ​ര​ക്കോ​ടി രൂ​പ വി​ല​വ​രും.