മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണം മുഖ്യമന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 14, 2020 10:59 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തെ നാ​ലു ജി​ല്ല​ക​ളി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ ര​ണ്ടു ജി​ല്ല​ക​ളി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സമി​ല്ലാ​തെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ലും ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഒ​പ്റ്റി​ക് ഫൈ​ബ​ർ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കും. ആ​ധാ​ര ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്കി ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സു​ക​ളെ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ടു​ക്കി ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്തും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ ഓ​ഫീ​സി​നു​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി, തൃ​ശൂ​രി​ലെ തൃ​പ്ര​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ലാ​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഈ ​ഓ​ഫീ​സു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 315 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ 107 എ​ണ്ണം നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. 100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള 53 കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. 100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി പ​ണി​യു​ന്ന​തി​നും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യ്ക്ക് സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നും ആ​ദ്യ ബ​ജ​റ്റി​ൽ​ത​ന്നെ, കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി 48 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്കും മൂ​ന്ന് ര​ജി​സ്ട്രേ​ഷ​ൻ കോം​പ്ല​ക്സു​ക​ൾ​ക്കു​മാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലു കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, എം.​എം. മ​ണി, എം​എ​ൽ​എ​മാ​രാ​യ പു​രു​ഷ​ൻ ക​ട​ലു​ണ്ടി, ഗീ​താ ഗോ​പി, ഒ.​ആ​ർ. കേ​ളു, ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​കെ. സിം​ഗ് തു​ട​ങ്ങി​യ​വ​ർ ഓ​ണ്‍​ലൈ​നാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്രാ​ദേ​ശി​ക കാ​ര്യ​പ​രി​പാ​ടി​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ജി​ല്ലാ ര​ജി​സ്ട്രാ​ർ എ.​ബി. സ​ത്യ​ൻ, സ​ബ് ര​ജി​സ്ട്രാ​ർ വി.​ജെ. ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
1865 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്. വ​കു​പ്പി​ന് സ്വ​ന്ത​മാ​യു​ള്ള 47 സെ​ന്‍റ് സ്ഥ​ല​ത്ത് 365.25 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന് 1.22 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പ​ദ്ധ​തി.
ഒ​രു വ​ർ​ഷം ശ​രാ​ശ​രി 4500 ആ​ധാ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, 8500 കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റ്, 2500 ആ​ധാ​രം പ​ക​ർ​പ്പ്, നൂ​റി​ല​ധി​കം ക​ല്യാ​ണ ര​ജി​സ്ട്രേ​ഷ​നു​ക​ൾ, ആ​യി​ര​ത്തി​ല​ധി​കം ഗ​ഹാ​ൻ ഫ​യ​ലിം​ഗു​ക​ൾ, ചി​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഓ​ഫീ​സ്. ഒ​രു വ​ർ​ഷം 7.5 കോ​ടി രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം സ്റ്റാ​ന്പി​ന​ത്തി​ൽ 5.34 കോ​ടി​യും ഫീ​സി​ന​ത്തി​ൽ 2.11 കോ​ടി രൂ​പ​യും ല​ഭി​ച്ചു.