ജി​ല്ല​യി​ൽ ച​ക്ക സം​ഭ​ര​ണം തുടങ്ങി
Monday, July 13, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: വി​എ​ഫ്പി​സി​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ച​ക്ക സം​ഭ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​എ​ഫ്പി​സി​കെ സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ച​ക്ക​യു​ടെ സം​ഭ​ര​ണം. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് സം​ഭ​രി​ക്കു​ന്ന ച​ക്ക​ക​ൾ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി നേ​രി​ട്ട് വി​പ​ണ​നം ന​ട​ത്തും. അ​ധി​ക​മു​ള്ള ച​ക്ക ഇ​ടു​ക്കി​യി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക്കി വി​എ​ഫ്പി​സി​കെ​യു​ടെ ത​ളി​ർ ബ്രാ​ൻ​ഡി​ൽ വി​ൽ​പ്പ​ന ന​ട​ത്തും.
ച​ക്ക​യു​ടെ വി​പ​ണ​ന​ത്തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​എ​ഫ്പി​സി​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 25 ല​ക്ഷം രൂ​പ​യാ​ണ് ച​ക്ക സം​ഭ​ര​ണ​ത്തി​നാ​യി വ​കു​പ്പ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് തു​ക ഉ​പ​യോ​ഗി​ക്കു​ക. ച​ട​ങ്ങി​ൽ വി​എ​ഫ്പി​സി​കെ ജി​ല്ലാ മാ​നേ​ജ​ർ എ.​വി​ശ്വ​നാ​ഥ​ൻ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​പി. അ​ഹ​മ്മ​ദ്, മു​ട്ടി​ൽ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് റ​സാ​ഖ്, അ​ന്പ​ല​വ​യ​ൽ സ്വാ​ശ്ര​യ ക​ർ​ഷ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്, വി​എ​ഫ്പി​സി​കെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പ്രി​യാ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.