റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നുള്ള അ​നു​മ​തി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്ക
Monday, July 13, 2020 11:07 PM IST
മാ​ന​ന്ത​വാ​ടി: റ​വ​ന്യു പ​ട്ട​യ​ഭൂ​മി​യി​ലെ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി ദു​രു​പ​യോ​ഗം ചെ​യ്യു​പ്പെ​ടു​മെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ. റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ 3/197/2019 ന​ന്പ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മ​രം​മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.
കേ​ര​ള ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ന​ൽ​ക്കു​ന്ന പ​ട്ട​യ​ഭൂ​മി​യി​ൽ നി​ന്നും നി​യ​ന്ത്ര​ണ​മി​ല്ല​തെ മ​രം​മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് പ​രി​സ്ഥി​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. നി​യ​ന്ത്ര​ണ​മി​ല്ല​തെ മ​രം​മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യാ​ൽ മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മു​റി​ച്ച് മാ​റ്റ​പ്പെ​ടും. കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്ന ഭൂ​മി ചെ​റി​യ വി​ല​യ്ക്ക് വാ​ങ്ങി കു​ട്ടു​ന്നു​ണ്ട്. ചെ​റി​യ വി​ല കൊ​ടു​ത്ത് വാ​ങ്ങു​ന്ന റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി വി​ല​യു​ടെ നൂ​റ് ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ ത​ര​പ്പെ​ടു​ത്തി റി​സോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത​മാ​യ നി​ർ​മ്മാ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് നി​ർ​മാ​ണം ന​ട​ത്തി​യ​വ​ർ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും പ​ട്ട​യം റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​യും ആ​രം​ഭി​ച്ചു.
പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ൽ വീ​ടി​നും കൃ​ഷി​ക്കും ഒ​ഴി​കെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​യ്പ ല​ഭി​ച്ച​തി​നെ കു​റി​ച്ചും നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.