വി​ദ്യാ​ല​യ​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Monday, July 13, 2020 11:07 PM IST
വാ​ള​ൽ: യു​പി സ്കൂ​ളി​ൽ ഒ​ഴി​വു ദി​വ​സം അ​തി​ക്ര​മി​ച്ചു ക​യ​റി ഭി​ത്തി തു​ര​ന്ന് അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ പി​ടി​എ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ല​യ​ത്തി​ന​ക​ത്ത് ക​യ​റി ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റും ന​ശി​പ്പി​ച്ചു. ചു​മ​ർ​ചി​ത്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പെ​യി​ന്‍റ് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പൊ​തു സ്ഥാ​പ​ന​ത്തി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മാ​ന സം​ഭ​വം തൊ​ട്ട​ടു​ത്ത വി​ദ്യാ​ല​യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്നി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​സ് ഞാ​റ​ക്കു​ളം, മാ​നേ​ജ​ർ എം.​എ. സാ​ദി​ഖ്, ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​ൻ. സു​രേ​ഷ് ബാ​ബു, ആ​ന്‍റ​ണി വ​ർ​ക്കി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്പ​ള​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പൊ​ൻ​കു​ഴി ക്ഷേ​ത്ര​ത്തി​ൽ
ക​ർ​ക്കി​ട​ക വാ​വു​ബ​ലി
കർമങ്ങ​ൾ ഇ​ത്ത​വ​ണ​യി​ല്ല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ക്കി​ട വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ഷം തോ​റും പൊ​ൻ​കു​ഴി ശ്രീ​രാ​മ സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള പി​തൃ​ത​ർ​പ്പ​ണം കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഭ​ക്ത​ൻ​മാ​ർ ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗോ​പാ​ല​പി​ള്ള അ​റി​യി​ച്ചു.