ഫസ്റ്റ് ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ആ​രം​ഭി​ക്കു​ന്നു
Sunday, July 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ഫസ്റ്റ് ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ (എ​ഫ്എ​ൽ​ടി​സി) ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രം​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദുള്ള അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രെ ചി​കി​ത്സ​ക്കു​ന്ന​തി​നു​ള്ള താ​ല്കാ​ലി​ക ആ​ശു​പ​ത്രി സം​വി​ധാ​ന​മാ​ണ് എ​ഫ്എ​ൽ​ടി​സി. ജി​ല്ല​യി​ൽ ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഫ്എ​ൽ​ടി​സി പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും തു​ട​ങ്ങു​ന്ന​ത്.
സെ​ന്‍റ​റു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ വൈ​ദ്യു​തി, കി​ട​ക്ക, മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ട്രൈ​ബ​ൽ, പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും ഡോ.​നി​ത​യെ നി​യ​മി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.
പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പു​ല​ർ​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​യി​ൽ ഏ​ക​ദേ​ശം 20 ശ​ത​മാ​നം ആ​ദി​വാ​സി​ക​ളാ​ണ്. കോ​വി​ഡ് വ്യാ​പ​നം അ​ധി​ക​രി​ച്ചാ​ൽ കോ​ള​നി​ക​ളി​ൽ ജീ​വി​ക്കു​ന്ന ഇ​വ​രെ പ്ര​ത്യേ​കം സം​ര​ക്ഷി​ക്കേ​ണ്ടി വ​രും.