ദു​ര​ന്തനി​വാ​ര​ണ​ത്തി​ന് തോ​ണി​ച്ചാ​ൽ ഇ​ട​വ​ക​യി​ൽ ക​രു​ത​ൽ സേ​ന
Sunday, July 12, 2020 11:46 PM IST
തോ​ണി​ച്ചാ​ൽ: ദു​ര​ന്ത​കാ​ല​ത്ത് തോ​ണി​ച്ചാ​ലി​ന് ആ​ശ്വാ​സ​മാ​കാ​ൻ ഇ​നി ക​രു​ത​ൽ സേ​ന രം​ഗ​ത്തി​റ​ങ്ങും. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളോ മ​റ്റ് ദു​രി​ത​ങ്ങ​ളോ നാ​ടി​നെ വ​ല​യ്ക്കു​ന്പോ​ൾ ആ​ശ്വാ​സ​മെ​ത്തി​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ലാ​ണ് യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ൽ സേ​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നൂ​റം​ഗ​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ​യി​ലു​ള​ള​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​സേ​ന​യു​ടെ ല​ക്ഷ്യം. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക, അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ക, മ​രു​ന്നും വൈ​ദ്യ​സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യും ക​രു​ത​ൽ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​സ്റ്റ​റു​ക​ളും അ​വ​ബോ​ധ​സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് ക​രു​ത​ൽ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.
ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടേ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ൽ സേ​നാം​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കും. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ, അ​ഗ്നി​സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശീ​ല​നം നേ​ടു​ക. മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​രും (ലാ​ൻ​ഡ് റീ​കാ​ർ​ഡ്സ്) തോ​ണി​ച്ചാ​ൽ ഇ​ട​വ​കാം​ഗ​വു​മാ​യ അ​ഗ​സ്റ്റി​ൻ മൂ​ങ്ങാ​നാ​നി​യി​ൽ, കൈ​ക്കാ​ര​ൻ ജോ​യി ക​ട്ട​ക്ക​യം എ​ന്നി​വ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​മി​തി​യാ​ണ് ക​രു​ത​ൽ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക.