ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​വ​നം പ​ദ്ധ​തിക്ക് തുടക്കമായി
Sunday, July 12, 2020 11:46 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ളാ വ​നം-​വ​ന്യ​ജീ​വി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​ദ്യാ​യാ​ല​യ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​വ​നം 2020 ന്‍റെ വ​യ​നാ​ട് ജി​ല്ലാ​ത​ല തൈ​ന​ടി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം വ​യ​നാ​ടി​ന്‍റെ​യും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ബ​ത്തേ​രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി.
സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൾ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ര​മേ​ശ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഗോ​വി​ന്ദ​ൻ​കു​ട്ടി, തൃ​ദീ​പ് കു​മാ​ർ, എം.​ഡി. ഹ​രി​ലാ​ൽ, ച​ന്ദ്ര​ബാ​ബു, ഷാ​ജി പ​ന​ച്ചി​ക്ക​ൽ, എം.​ബി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.