ബാ​ങ്ക് മാ​നേ​ജ​ർ​ക്കു കോ​വി​ഡ്: നി​ര​വ​ധി​യാ​ളു​ക​ൾ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, July 12, 2020 11:46 PM IST
ക​ൽ​പ്പ​റ്റ: ക​ന​റ ബാ​ങ്ക് പു​ൽ​പ്പ​ള്ളി ശാ​ഖ മാ​നേ​ജ​രി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ വീ​ടു​ക​ളി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കി​ലെ​ത്തി ഇ​ട​പാ​ടു ന​ട​ത്തി​യ​തി​ൽ ചി​ല​രാ​ണ് സ്വ​ന്ത​മാ​യി ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​രി​ൽ പ​ല​രും. നി​ല​വി​ൽ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ള​ത്തു സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ഡോ​ക്ട​റി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്. ക്ലി​നി​ക്കി​ൽ ചി​കി​ത്സ നേ​ടി​യ​വ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളു​മാ​യി ഡോ​ക്ട​ർ​ക്കു സ​ന്പ​ർ​ക്ക​മു​ണ്ട്. വ​യ​നാ​ട് അ​തി​ർ​ത്തി​യി​ലെ ബാ​വ​ലി ചെ​ക്പോ​സ്റ്റി​ലും ഇ​ദ്ദേ​ഹം സേ​വ​നം ചെ​യ്തി​രു​ന്നു. ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ഡോ​ക്ട​ർ​ക്കു ചെ​ക്പോ​സ്റ്റി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യ​ത്.

കാ​ട്ടി​ക്കു​ള​ത്തു മെ​ഡി​ക്ക​ൽ ഷോ​പ്പി​നോ​ടാ​നു​ബ​ന്ധി​ച്ചാ​ണ് ഡോ​ക്ട​റു​ടെ ക്ലി​നി​ക്. ദി​വ​സ​വും ചെ​ക്പോ​സ്റ്റ് ഡ്യൂ​ട്ടി​ക്കു മു​ന്പും പി​ന്പും ഇ​ദ്ദേ​ഹം ക്ലി​നി​ക്കി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ട്ടി​ക്കു​ള​ത്തു ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് കു​ടും​ബ​സ​മേ​തം ഡോ​ക്ട​റു​ടെ താ​മ​സം. ഇ​ദ്ദേ​ഹ​ത്തി​നു എ​വി​ടെ​നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്നു സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന​റ ബാ​ങ്ക് പു​ൽ​പ്പ​ള്ളി ശാ​ഖാ മാ​നേ​ജ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ക്കി​യ​ത്. ജൂ​ലൈ ഏ​ഴി​നാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു മു​ത്ത​ങ്ങ വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്കു കാ​റി​ൽ യാ​ത്ര ചെ​യ്ത​ത്.

അ​ന്നു​ത​ന്നെ തി​രി​ച്ചെ​ത്തു​ക​യു​മു​ണ്ടാ​യി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു യാ​ത്ര. തി​രി​കെ വ​രു​ന്പോ​ൾ മു​ത്ത​ങ്ങ​യി​ൽ​വ​ച്ചാ​ണ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. കേ​ര​ള, ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മാ​നേ​ജ​ർ ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നി​ല്ല.