ത​രി​ശു​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം
Saturday, July 11, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കാ​ർ​ഷി​ക പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്തി​ട്ടി​ല്ലാ​ത്ത​തോ പൂ​ർ​ണ​മാ​യി കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത പു​ര​യി​ട​മോ ത​രി​ശാ​യി ക​ണ​ക്കാ​ക്കി സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം ന​ൽ​കു​ന്നു. നെ​ല്ല്, മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ, വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചെ​റു ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി ചെ​യ്യാം. പാ​ട്ട​ത്തി​ന് കൃ​ഷി ചെ​യ്യു​ന്പോ​ൾ ഉ​ട​മ​ക്കും ക​ർ​ഷ​ക​നും ധ​ന​സ​ഹാ​യം ല​ഭി​ക്കും. അ​പേ​ക്ഷ കൃ​ഷി ഭ​വ​നു​ക​ളി​ൽ ന​ൽ​കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന കൃ​ഷി​യു​ടെ ഇ​നം, ല​ഭി​ക്കു​ന്ന ധ​ന​സ​ഹാ​യം ക​ർ​ഷ​ക​ർ​ക്ക്, ഉ​ട​മ​ക്ക് എ​ന്നി​വ യ​ഥാ​ക്ര​മം: നെ​ല്ല് - 35,000, 5,000, പ​ച്ച​ക്ക​റി​ക​ൾ - 37,000, 3000, വാ​ഴ - 32,000, 3000, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ - 27,000, 3,000, ചെ​റു​ധാ​ന്യ​ങ്ങ​ൾ - 27000, 3000, മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള​ള കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ - 27000, 3000.