പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Saturday, July 11, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വാ​യി. ക​ർ​ണാ​ട​ക​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സെ​ക്ര​ട്ട​റി​മാ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ർ​ഡു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​ൽ​പ്പ​ള്ളി ക​ന​റ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ർ​ക്കു ക​ത്ത് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം കോ​വി​ഡ് ബാ​ധി​ത​രു​ടെ ഇ​ന്ന​ല​ത്തെ പ​ട്ടി​ക​യി​ൽ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ ഇ​ല്ല. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​താ​ണ് പൂ​താ​ടി പ​ഞ്ചാ​യ​ത്ത്.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​ന്പ​ള​ക്കാ​ട് ടൗ​ണും അ​ഞ്ചാം വാ​ർ​ഡി​ൽ സി​നി​മാ​ഹാ​ൾ കു​ന്നി​ന്‍റെ മു​ൻ​വ​ശം മു​ത​ൽ കൊ​ഴി​ഞ്ഞ​ങ്ങാ​ട് റോ​ഡു വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രും.

ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 19(തൊ​ടു​വെ​ട്ടി), 22(ഫെ​യ​ർ​ലാ​ൻ​ഡ്) ഡി​വി​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും 24-ാം ഡി​വി​ഷ​നി​ൽ(​ബ​ത്തേ​രി) ജൂ​ബി​ലി റ​സ്റ്റാ​റ​ന്‍റ്, ഇ​മേ​ജ് മൊ​ബൈ​ൽ ഷോ​റൂം എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​തു ഒ​ഴി​കെ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നു നീ​ക്കി. മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ക​ള​ക്ട​റു​ടെ ന​ട​പ​ടി.