സ്വ​ർ​ണക്ക​ട​ത്ത് കേസ്: ധ​ർണ ന​ട​ത്തി
Saturday, July 11, 2020 11:50 PM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ, വാ​ളാ​ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ർ​ഡു​ക​ളി​ലും പ്ര​തി​ഷേ​ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധ​ർ​ണ്ണ ന​ട​ത്തി. സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​യ്ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ട് വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യ​വ​നാ​ർ​കു​ള​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി മെം​ബ​റു​മാ​യ എ.​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ര്യ​ൻ ഏ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി മ​റ്റ​ത്തി​ലാ​നി, എം.​ജി. ബാ​ബു, ടോ​മി ഓ​ട​യ​ക്ക​ൽ, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, പ്ര​സ​ന്ന​ൻ വ​ര​ക്ക​ക്കി​ഴ്, നി​ഷ പു​ൽ​പ​റ​ന്പി​ൽ, അ​മ്മു കു​ട​ത്തും​മൂ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.