അ​ഞ്ചു ദി​വ​സ​ംകൊ​ണ്ട് 15 ബെ​ഡ്ഡു​ള്ള കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ​ജ്ജം
Saturday, July 11, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ അ​ഞ്ചു ദി​വ​സം കൊ​ണ്ട് 15 ബെ​ഡ്ഡു​ള്ള കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ​ജ്ജം. വ​ര​ദൂ​ർ പി​എ​ച്ച്സി​ക്ക് കീ​ഴി​ലാ​ണ് സെ​ന്‍റ​ർ നി​ർ​മ്മി​ച്ച​ത്. മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് മോ​ഡു​ലാ​ർ മെ​ഡി ക്യാ​ബ് ഒ​രു​ക്കി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം ആ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

മ​ദ്രാ​സ് ഐ​ഐ​ടി​ക്ക് കീ​ഴി​ലു​ള്ള സ്റ്റാ​ർ​ട്ട​പ്പ് ആ​ണ് പൂ​ർ​ണ​മാ​യും നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ പ​ല ഭാ​ഗ​ത്തും ഇ​ത്ത​രം മോ​ഡു​ല​ർ മെ​ഡി ക്യാ​ബു​ക​ൾ നി​ർ​മ്മി​ച്ചു വ​രു​ന്നു​ണ്ട്.

വ​യ​നാ​ട്ടി​ൽ നി​ർ​മ്മി​ച്ച ആ​ദ്യ​ത്തെ മോ​ഡു​ലാ​ർ മെ​ഡി ക്യാ​ബാ​ണ് വ​ര​ദൂ​രി​ലേ​ത്. 15 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. വ​യ​നാ​ട്ടി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ​ർ നി​ർ​മ്മി​ച്ച​ത്.