കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, July 11, 2020 11:49 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന കു​മു​തം വാ​രി​ക​യി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യെ അ​പ​മാ​നി​ച്ച വാ​രി​ക​യു​ടെ മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വാ​രി​ക​യി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു. സ​മ​ര​ക്കാ​ർ കു​മു​തം വാ​രി​ക പ​ര​സ്യ​മാ​യി ക​ത്തി​ച്ചു. പാ​ട്ട​വ​യ​ൽ ടൗ​ണി​ൽ ന​ട​ന്ന ധ​ർ​ണ കെ.​എ​ച്ച്. സ​ബാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ർ അ​നീ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ്, ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ലി​സി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ദ​ർ​ക്കാ​ട് ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം എം.​ഡി. മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക​മ്മു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​സ്കു​ട്ടി, ലി​സി ഷാ​ജി, അ​നീ​ഷ് ജോ​സ​ഫ്, കെ.​എ​ച്ച്. സ​ബാ​ദ്, കെ.​എ​ച്ച്. ബ​ഷീ​ർ, ചാ​ക്കോ അ​ല​ക്സ്, വി​ൽ​സ​ണ്‍, സു​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ല്ലാ​ക്കോ​ട്ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​സു​ദ്ധീ​ൻ, ഹം​സ, ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.