ഐ​എ​ച്ച്ആ​ർ​ഡി: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം
Saturday, July 11, 2020 11:49 PM IST
ക​ൽ​പ്പ​റ്റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ​തി​നൊ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ihrd.kerala.gov.in/tssh എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യോ താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി 24. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ വെ​ബ്സൈ​റ്റി​ൽ നി​ന്ന് പൂ​ർ​ണ​മാ​യ അ​പേ​ക്ഷ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ഈ ​അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും 100 രൂ​പ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് സ​ഹി​തം (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ്ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 50 രൂ​പ) 24ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ബ​ന്ധ​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. സി​ബി​എ​സ്ഇ/ ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​സ്തു​ത തി​യ​തി​ക്ക് മു​ന്പാ​യി പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പ​ക്ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് യു​ക്ത​മാ​യ അ​വ​സ​രം ല​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ihrd.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഇ.​മെ​യി​ൽ [email protected]