മ​ഴ​വി​ൽ​പ്പൂ​വി​നു തു​ട​ക്ക​മാ​യി
Friday, July 10, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള മ​ഴ​വി​ൽ​പ്പൂ​വ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ക്ലാ​സി​നു വ​യ​നാ​ട്ടി​ൽ തു​ട​ക്ക​മാ​യി. ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ സം​സാ​ര​ഭാ​ഷ​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് മ​ഴ​വി​ൽ​പ്പൂ​വ്. പ​ണി​യ,കു​റു​മ,കാ​ട്ടു​നാ​യ്ക്ക,അ​ടി​യ, ഊ​രാ​ളി, കു​റി​ച്യ ഭാ​ഷ​ക​ളി​ലാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്.
സാ​ധാ​ര​ണ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​യ ഒ​ന്നാം ക്ലാ​സു​കാ​ർ​ക്ക് പാ​ഠം മ​ന​സി​ലാ​ക്കു​ന്ന​തി​ൽ ഭാ​ഷ ത​ട​സ​മാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഗോ​ത്ര​ഭാ​ഷ​യി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.